പേരാമ്പ്ര: ഒരു െബഞ്ചിലിരുന്ന് പഠിക്കുകയും പരസ്പരം ഇല്ലായ്മകൾ പങ്കുവെക്കുകയും ചെയ്തവർ വർഷങ്ങൾക്കിപ്പുറത്ത് ഒരുമിക്കുന്നു. 1998 മുതൽ 2001 വരെ ചിന്മയ കോളജിൽ പഠിച്ച വിദ്യാർഥികളാണ് 25ന് പൊൻപറ ഹില്ലിൽ കുടുംബസമേതം ഒത്തുചേരുന്നത്. തങ്ങളുടെ സഹപാഠികളെ സഹായിക്കുന്നതിനുവേണ്ടി കൂടിയാണ് ഈ കൂട്ടായ്മ. സംഗമത്തോടനുബന്ധിച്ച് മൂടാടി ദാമോദരൻ സ്മാരക അവാർഡ് ജേതാവും പൂർവാധ്യാപകനുമായ ടി. റജിയെ ആദരിക്കും. നാടക-ചലച്ചിത്ര നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. സാമ്പത്തിക പരാധീനതയനുഭവിക്കുന്ന സഹപാഠികളെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്കും പൂർവ വിദ്യാർഥി സംഗമം രൂപം നൽകുമെന്ന് ഭാരവാഹികളായ ഇ.സി. സന്ദീപ്, ഷിബു ചെറുക്കാട്, ലത്തീഫ് കാരയാട്, പി.എം. ശോണിമ, പ്രജീഷ് ചെറുവണ്ണൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.