എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കമായി

മുക്കം: കാരന്തൂർ മർക്കസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പിന് തെച്ചിയാട് അൽഇർഷാദ് കാമ്പസിൽ തുടക്കമായി. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് പ്രിൻസിപ്പൾ ഒ. മുഹമ്മദ് ഫസൽ അധ്യക്ഷത വഹിച്ചു. ഹുസൈൻ മേപ്പള്ളി, റസാഖ് സഖാഫി, പി.ടി ജൗഹർ, സലാം വൈത്തിരി എന്നിവർ സംസാരിച്ചു. റിഷിൻ ബാബു, ജാബിർ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫിസർ പി.എം. ശമീർ സ്വാഗതവും മുഹമ്മദ് നിഹാൽ നന്ദിയും പറഞ്ഞു. കാത്തിരിപ്പിന് അന്ത്യം; നരിക്കുനി-കുമാരസ്വാമി റോഡിന് ശാപമോക്ഷമാവുന്നു നരിക്കുനി: റോഡ് തകർന്ന് വർഷങ്ങളായി യാത്ര ദുഷ്കരമായിത്തീർന്ന നരിക്കുനി- കുമാരസ്വാമി റോഡിന് ശാപമോക്ഷമാവുന്നു. ബി.എം. ആൻഡ് ബി.സി ടാറിങ്ങിനോട് കൂടി നവീകരിക്കുന്നതി​െൻറ പ്രവൃത്തികൾ ത്വരിതഗതിയിൽ നടക്കുകയാണിപ്പോൾ. ആറുവർഷം മുമ്പ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് അനുവദിച്ച അഞ്ചുകോടി ഉപയോഗിച്ചുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. നരിക്കുനി മുതൽ ഗേറ്റ്ബസാർ വരെയുള്ള ഭാഗമാണ് ഇപ്പോൾ നവീകരിക്കുന്നത്. ഒന്നര വർഷം മുമ്പ് പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും ഓവുചാൽ നിർമാണവും കൾവർട്ടുകളുടെ നിർമാണവും പൂർത്തിയാക്കി കരാറുകാർ ടാറിങ്ങിനായി ഒരുങ്ങിയെങ്കിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ കാരണം പണികൾ വഴിമുട്ടുകയായിരുന്നു. പിന്നീട് മാസങ്ങളുടെ ഇടവേളക്കുശേഷം നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെതുടർന്ന് റോഡുപണി പുനരാംരംഭിച്ചു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡിലൂടെ അറുപതോളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ട്. പുല്ലാളൂർ പാലത്ത് വഴി കോഴിക്കോട്ടേക്കും കുരുവട്ടൂർ വഴി മെഡിക്കൽ കോളജിലേക്കും മുട്ടാഞ്ചേരി വഴി കുന്ദമംഗലത്തേക്കും തുടങ്ങി നിരവധി റൂട്ടുകളിലെ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ട്. നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ദിവസേന ആശ്രയിക്കുന്നത്. ആദ്യഘട്ടമായി ഗേറ്റ്ബസാർ വരെ നവീകരിക്കുമെങ്കിലും രണ്ടാം ഘട്ടമായി ഗേറ്റ്ബസാർ മുതൽ കുമാരസ്വാമി വരെയും ബി.എം ആൻഡ് ബി.സി ടാറിങ്ങോടെ നവീകരിക്കും. രണ്ടാംഘട്ട പ്രവൃത്തികൾക്കായി 2.85 കോടി രൂപ എൽ.ഡി.എഫ് സർക്കാർ അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.