മുക്കം: ഈ മാസം 27ന് മുക്കം കൃഷിഭവെൻറ ഓഫിസ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങും. രാവിലെ 10ന് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിക്കും. സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് രണ്ടുവർഷത്തോളമായിട്ടും സർക്കാർ ഒാഫിസുകളൊന്നും അവിടെ പ്രവർത്തനമാരംഭിക്കാത്തതു സംബന്ധിച്ച് വിവാദം നടക്കുന്നതിനിടെയാണ് കൃഷി ഓഫിസ് മാറുന്നത്. മുക്കം അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, സബ്ട്രഷറി, സബ് റജിസ്ട്രാർ ഒാഫിസ് തുടങ്ങിയവ മിനി സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. വയോജനങ്ങൾക്കായി വിേനാദയാത്ര മുക്കം: ചേന്ദമംഗലൂർ സീനിയർ സിറ്റിസൺ യൂനിറ്റിെൻറ നേതൃത്വത്തിൽ വയോജനങ്ങൾക്കായി കായലും കടലും ചരിത്രവും തേടിയുള്ള വിനോദയാത്ര നടത്തി. കൊച്ചി, ആലപ്പുഴ ഭാഗങ്ങളിലേക്ക് 50 പേർക്കാണ് യാത്ര സംഘടിപ്പിച്ചത്. സീനിയർ സിറ്റിസൺ പ്രസിഡൻറ് വി.പി. ഹമീദ്, സെക്രട്ടറി എൻ.ടി. അലി, എൻ.കെ. ഉമ്മർകോയ, ദസ്തഗീർ മാസ്റ്റർ, കെ. മുഹമ്മദ്കുട്ടി, സി.ടി. അബ്ദുൽ ജബ്ബാർ, പാലിയിൽ അസ്ലാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.