കൊടുവള്ളി: സ്വർണ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കമീഷണർ ഇടതുപക്ഷ കൗൺസിലറായ കാരാട്ട് ഫൈസലിന് 38 ലക്ഷം രൂപ പിഴചുമത്തിയ സാഹചര്യത്തിൽ കൗൺസിൽ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാൻ ഇടതുപക്ഷം തയാറാവണമെന്നും കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ ന്യായീകരിക്കുകയും എല്ലാ കള്ളത്തരങ്ങൾക്കും ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇടത് എം.എൽ.എമാരായ കാരാട്ട് റസാഖും, പി.ടി.എ റഹീമും ജനങ്ങളോട് മാപ്പുപറയണമെന്നും യോഗം ആവശ്യെപ്പട്ടു. മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. കാദർ, എ.പി. മജീദ്, പി.സി. അഹമ്മദ് ഹാജി, കെ.സി. മുഹമ്മദ്, വി.എ. റഹ്മാൻ, എടക്കണ്ടി നാസർ, ടി.പി. നാസർ എന്നിവർ സംസാരിച്ചു. ജേണലിസം ക്ലബ് ഉദ്ഘാടനം കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ വിദ്യാർഥികളുടെ ജേണലിസം ക്ലബ് ഉദ്ഘാടനം ചെയ്തു. മുക്കം പ്രസ്ഫോറം പ്രസിഡൻറ് എ.പി. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. മുക്കം പ്രസ്ഫോറം സെക്രട്ടറി ഫസൽ ബാബു, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി രമേശ് പണിക്കർ, എം.പി.ടി.എ. പ്രസിഡൻറ് ഫലീല, പ്രധാനധ്യാപിക കുസുമം തോമസ്, അധ്യാപകരായ രമ്യ, സുഭഗ, ഹക്കീം കളൻതോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.