എന്‍.‍സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ്​ തുടങ്ങി

ഫറോക്ക്: 29 കേരള ബറ്റാലിയന്‍ കോഴിക്കോട് എൻ.സി.സി ഹെഡ്ക്വാര്‍ട്ടറി​െൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിന് ഫാറൂഖ് കോളജിൽ വെള്ളിയാഴ്ച തുടക്കമായി. 17 ഡയറക്ടറേറ്റുകളില്‍നിന്നായി 600ല്‍പരം കാഡറ്റുകളും 100ഓളം ഉദ്യോഗസ്ഥരും ക്യാമ്പ് നടക്കുന്ന ഫാറൂഖ് കോളജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ നാടി‍​െൻറ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന വിവിധ കലാപരിപാടികള്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയോദ്ഗ്രഥന ക്യമ്പില്‍ കാഡറ്റുകള്‍ അവതരിപ്പിക്കും. ദേശീയോദ്ഗ്രഥന ക്യാമ്പി‍​െൻറ ചരിത്രത്തിലാദ്യമായി മാല ദ്വീപില്‍നിന്നുള്ള കാഡറ്റുകളും ക്യാമ്പിനെത്തുന്നു എന്നുള്ളത് ക്യാമ്പിനെ ശ്രദ്ധേയമാക്കുന്നു. ജനുവരി രണ്ടുവരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ശനിയാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.