കുന്ദമംഗലം: ചാത്തമംഗലത്ത് പുതുതായി തുടങ്ങിയ ഗവ. െഎ.ടി.െഎ തൊഴിൽ, എക്സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്, ചാത്തംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന, കെ. തങ്കമണി, കെ. അജിത, ടി.എ. രമേശൻ, സുനിത പൂതക്കുഴിയിൽ, ഷാജു കുനിയിൽ, കെ.പി. ശിവശങ്കരൻ, കെ. അബ്ദുറഹ്മാൻ ഹാജി, കെ.എം. ബാലൻ, ടി.കെ. നാസർ, കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. െട്രയിനിങ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ സ്വാഗതം പറഞ്ഞു. െഎ.ടി.െഎ പ്രിൻസിപ്പൽ അടക്കം എട്ട് തസ്തികകൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.