ചാലിയാർ ജലോത്സവം നാളെ

കോഴിക്കോട്: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചാലിയാർ ജലോത്സവം ഡിസംബർ 24ന് ചാലിയാർ പുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 30ഒാളം തോണികൾ മത്സരത്തിൽ പെങ്കടുക്കും. രാവിലെ ഒമ്പതിന് ഘോഷയാത്രയോടെയാണ് ജലോത്സവം ആരംഭിക്കുക. ജോർജ് എം. തോമസ് എം.എൽ.എ ഫ്ലാഗ്ഒാഫ് നിർവഹിക്കും. ഒാഫ്റോഡ് ജീപ്പ് ഡ്രൈവിങ്, നാടൻ കല പ്രദർശനം, ഡിജിറ്റൽ തേമ്പാല, കലാപരിപാടികൾ എന്നിവയുമുണ്ടാകും. വൈകീട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് 25,000 രൂപയും ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയാണ് കാഷ് പ്രൈസ്. വാർത്താസമ്മേളനത്തിൽ ആരിഫ് പുത്തലത്ത്, ബാസിൽ പുത്തലത്ത്, എൻ. ജമാൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.