കോഴിക്കോട്: മിംസ് ആശുപത്രിക്ക് സമീപം നഗരസഭ കുടുംബശ്രീ ഒരുക്കിയ സ്കൈ ഫ്ലൈ വനിത ഹോസ്റ്റലിെൻറയും മുതിർന്ന പൗരന്മാർക്കുള്ള പകൽ വീടിെൻറ ഉദ്ഘാടനവും ഡെപ്യൂട്ടി മേയർ മീരദർശക് നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എം. പത്മാവതി, പി.പി. ഷഹീദ, എം.പി. രമണി, വി.ടി. സത്യൻ സെൻട്രൽ സി.ഡി.എസ് ചെയർപേഴ്സൻ കെ. ബീന, സി.ഡി.എസ് മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മയിൽ, എ. ശോഭന എന്നിവർ സംസാരിച്ചു. നഗരത്തിൽ 300 ഒാളം വനിതകൾക്ക് കുടുംബശ്രീ വക ഹോസ്റ്റൽ സൗകര്യമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.