കോഴ​ിക്കോട്ട്​ എയിംസ്​ തുടങ്ങണം ^എം.കെ. രാഘവൻ

കോഴിക്കോട്ട് എയിംസ് തുടങ്ങണം -എം.കെ. രാഘവൻ ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴിൽ അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) കേരളത്തിൽ സ്ഥാപിക്കാൻ നടപടി വേഗത്തിലാക്കണമെന്ന് എം.കെ. രാഘവൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങൾക്കെല്ലാം തന്നെ എയിംസ് അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ കോഴിക്കോട് ജില്ലയിൽ ഏകദേശം 200 ഏക്കർ ഇതിന് മാറ്റിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലബാറിലെ ആരോഗ്യ മേഖലയിൽ വിപ്ലവകരമാംവിധം മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകമാണ് എയിംസെന്ന് എം.പി ചൂണ്ടിക്കാട്ടി. അത്യാധുനിക ചികിത്സ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് കിട്ടും. എയിംസ് തുടങ്ങുന്ന കാര്യം വിലയിരുത്താൻ വിദഗ്ധ സമിതിയെ കേരളത്തിലേക്ക് അയക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എയിംസ് സ്ഥാപിതമായാൽ കാസർകോട് മുതൽ തൃശ്ശൂർവരെയുള്ള കേരളത്തിലെ ഏഴു വടക്കൻ ജില്ലകൾക്കും, കർണാടകയിലെ കൂർഗ്, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നിവിടങ്ങളിലുള്ളവർക്കും ഒരു പോലെ പ്രയോജനകരമാണെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.