നാഥനില്ലാക്കളരിയായി മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രം

*ചികിത്സക്കായി മണിക്കൂറുകളോളമാണ് രോഗികൾ കാത്തുനിൽക്കുന്നത് മേപ്പാടി: കൽപറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന ആക്ഷേപമുയരുന്നു. എത്തുന്ന രോഗികളുടെ എണ്ണം കൂടിക്കൂടി വരുമ്പോൾ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമേ ദിവസവും ലഭിക്കുന്നുള്ളൂ. ള്ളവർ തന്നെ തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും എന്ന സ്ഥിതിയാണുള്ളതെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞദിവസങ്ങളിൽ ഡോക്ടറെ കാണാനായി രോഗികൾ മണിക്കൂറുകളോളമാണ് കാത്തുനിന്നത്. കക്ഷി രാഷ്ട്രീയഭേദെമന്യേ നിരവധി സംഘടനകളും ജനങ്ങളും ഇതിനോടകം ആശുപത്രിയുടെ പ്രവർത്തനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച 300ൽപരം പുറംരോഗികൾ ഒ.പി. ടിക്കറ്റെടുത്ത് കാത്തുനിന്നെങ്കിലും ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിക്കെത്തിയത്. കൂടുതൽ ഡോക്ടർമാർ ഉണ്ടാകുമോയെന്ന് മെഡിക്കൽ ഓഫിസറോട് ചോദിച്ചപ്പോൾ അവർ കൈമലർത്തുകയായിരുന്നു. ഡോക്ടർമാർ ഡ്യൂട്ടിെക്കത്തുന്നതും അവധിയെടുക്കുന്നതുമൊന്നും താനറിയാറില്ലെന്ന മട്ടിലുള്ള മറുപടിയാണ് ലഭിക്കുന്നത്. നിലവില്‍ മെഡിക്കല്‍ ഓഫിസറുള്‍പ്പെടെ നാല് ഡോക്ടര്‍മാരാണുള്ളത്. മെഡിക്കല്‍ ഓഫിസര്‍ ഒ.പിയില്‍ സാധാരണ പരിശോധന നടത്താറില്ല. അവശേഷിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ അവധിയിലാണെന്നും അത് ക്രമവിരുദ്ധമാണെന്നുമാണ് ആരോപണം. കഴിഞ്ഞദിവസംതന്നെ ആദ്യം ഡ്യൂട്ടിെക്കത്തിയ ഡോക്ടർ ഒരു മണിക്കൂർ കൊണ്ട് നൂറോളം രോഗികളെ പരിശോധിച്ച ശേഷം 11.30 ഓെടയാണ് രണ്ടാമത്തെ ഡോക്ടർ ഡ്യൂട്ടിക്കെത്തിയത്. രോഗികളുടെ ബാഹുല്യം മൂലം ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നുവെന്നല്ല 'രോഗികളെ നോക്കുന്നു' എന്നു വേണം പറയാൻ. തോട്ടംമേഖലയിലെ പാവപ്പെട്ട നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയുടെ അവസ്ഥയാണിത്. മരുന്നെടുത്തുകൊടുക്കാൻ ഒരാൾ മാത്രമേ ഉണ്ടാകാറുള്ളൂ. ശരാശരി 400ൽപരം രോഗികളാണ് നിത്യേന ആശുപത്രിയിലെത്തുന്നത്. അവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ്. WEDWDL3 മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രം WEDWDL4 മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സെക്കത്തിയ രോഗികൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മേപ്പാടി: തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും ആശാകേന്ദ്രമായ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്തത് സർക്കാറി​െൻറ കെടുകാര്യസ്ഥത മൂലമാണെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് പി. മുഹമ്മദ് അജ്‌മൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. മൻസൂർ അധ്യക്ഷത വഹിച്ചു, എ. രാംകുമാർ, ബെന്നി വട്ടപ്പറമ്പിൽ, കെ.പി. യൂനുസ്, ബിജു റിപ്പൺ, കെ.പി. ഹൈദരലി, ടി.എം. ഷാജി, പി.വി. സജിത്ത്, ഫാസിൽ, അഖിൽ റെജി, ബെൽസൺ മേപ്പാടി, എസ്. സലിം, കബീറലി എന്നിവർ സംസാരിച്ചു. WEDWDL5 ധർണ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് പി. മുഹമ്മദ് അജ്‌മൽ ഉദ്ഘാടനം ചെയ്യുന്നു --------------------------------------------------------------------------------------------------------------------------------------- കുടുംബസംഗമം സുൽത്താൻ ബത്തേരി: കുടുംബവികസനപദ്ധതിയുടെ ഭാഗമായി േശ്രയസി​െൻറ നേതൃത്വത്തിൽ എഫ്.ഡി.പി കുടുംബസംഗമവും സംരംഭകത്വ വികസന പരിശീലനവും സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. പച്ചക്കറി, ബേക്കറി ഉൽപന്നങ്ങൾ, അച്ചാറുകൾ, തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ മുതലായവയുടെ പ്രദർശന-വിപണനമേളയും നടത്തി. വിപണനമേള സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ ഡയറക്ടർ ഫാ. മാർഷൽ മേലെപ്പള്ളി ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത മുഖ്യവികാരി ജനറാൾ ഫാ. മാത്യു അറമ്പൻകുടി അധ്യക്ഷത വഹിച്ചു. വത്സ ജോസ്, ജയ മുരളി, അഡ്വ. ഫാ. ബെന്നി ഇടയത്ത്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പുനമഠത്തിൽ, േശ്രയസ് േപ്രാജക്ട് ഓഫിസർ പി.ബി. ശശികുമാർ, എഫ്.ഡി.പി കോഒാഡിനേറ്റർ ലില്ലി വർഗീസ്, ബിനി തോമസ്, ശാന്ത മനോഹരൻ എന്നിവർ സംസാരിച്ചു. ജില്ല വ്യവസായകേന്ദ്രം അസിസ്റ്റൻറ് ജില്ല വ്യവസായ ഓഫിസർ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. എഫ്.ഡി.പി കുടുംബാംഗം നിഷ കാര്യമ്പാടി രചിച്ച മൗനവിലാപം എന്ന കവിതസമാഹാരം ഫാ. മാത്യു അറമ്പൻകുടി പ്രകാശനം ചെയ്തു. WEDWDL6 എഫ്.ഡി.പി കുടുംബസംഗമവും സംരംഭകത്വ വികസന പരിശീലനവും ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ജിഷ ഷാജി ഉദ്ഘാടനം ചെയ്യുന്നു വസ്തുനികുതി: പരാതികൾ 28 വരെ സമർപ്പിക്കാം കൽപറ്റ: നെന്മേനി പഞ്ചായത്തിലെ വസ്തുനികുതിഅടവ് സഞ്ചയ ഓൺലൈൻ ആക്കിയതിനാൽ വസ്തുനികുതി അടവാക്കുന്നവർ ht p//tax.lsgkerala.gov.in എന്ന സൈറ്റിൽ നേരിട്ടോ അക്ഷയ കേന്ദ്രത്തിലൂടെയോ കെട്ടിടനികുതി സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് ആയതിലുള്ള പരാതികൾ ഡിസംബർ 28 നകം ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. കെട്ടിടനികുതി ഒറ്റത്തവണയായി അടക്കുന്നവർക്ക് 2018 ഫെബ്രുവരി 28 വരെ പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.