മാനന്തവാടി: ഭർതൃമതിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻ പാസ്റ്റർക്ക് ഏഴു വർഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. അമ്പലവയൽ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷിനെയാണ് (44) പട്ടികവർഗ-പട്ടികജാതി ജില്ല സ്പെഷൽ കോടതി ശിക്ഷിച്ചത്. പാസ്റ്ററായിരുന്ന ഇയാള്‍ പ്രാർഥനാലയത്തില്‍ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്. 2013 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. യുവതി സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ ആക്ട് പ്രകാരവും ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് സ്പെഷൽ മൊബൈൽ സ്ക്വാഡിന് (എസ്.എം.എസ്) കൈമാറുകയും ഡിവൈ.എസ്.പിമാരായ കെ.ബി. ജീവാനന്ദ്, വി.ഡി. വിജയന്‍ എന്നിവര്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. എസ്.സി-എസ്.ടി സ്പെഷൽ കോടതി ജഡ്ജി പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.