കുറ്റ്യാടി: വേളം ചേരാപുരത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി ഇരുട്ടിെൻറ മറവിലെ കരിഓയിൽ പ്രയോഗം തുടർക്കഥയാവുന്നു. അവസാനമായി മുസ്ലിം ലീഗിെൻറ കാക്കുനി ചന്ദംമുക്കിലെ ബസ്സ്റ്റോപ്പിലാണ് കരിഒായിൽ പ്രയോഗം നടത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കെട്ടിടത്തിെൻറ ചുമരും തറയും ഇരിപ്പിടവും ബോർഡുമെല്ലാം കരിതേച്ചിട്ടുണ്ട്. കഴിഞ്ഞമാസം കരിതേച്ച കെട്ടിടം പെയിൻറ് ചെയ്ത് വൃത്തിയാക്കിയതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല സ്ഥലം സന്ദർശിച്ചു. നാട്ടിൽ കുഴപ്പമുണ്ടാക്കാൻ സാമൂഹിക േദ്രാഹികളാണ് സംഭവത്തിെൻറ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞാഴ്ച തീക്കുനിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസായ സുന്ദരയ്യ മന്ദിരത്തിന് കരിഓയിൽ അടിച്ചിരുന്നു. അന്നുതന്നെ കോയ്യൂറക്കുന്നിലെ സി.പി.എം സ്തൂപത്തിനും കരിഓയിൽ അടിച്ചിരുന്നു. അതിെൻറ തുടർച്ചയെന്നോണമാണ് ചന്ദംമുക്കിലുണ്ടായത്. തീക്കുനി-ചേരാപുരം ഭാഗങ്ങളിൽ സി.പി.എം-മുസ്ലിം ലീഗ് കക്ഷികളുടെ കൊടിമരങ്ങൾ, ബോർഡുകൾ, പ്രചാരണ സാമഗ്രികൾ എന്നിവ രണ്ടു മാസമായി നശിപ്പിക്കൽ തുടരുകയാണ്. എല്ലാ സംഭവങ്ങളിലും കേസെടുക്കലല്ലാതെ പൊലീസിന് ഇതുവരെ ഇതിെൻറ പിന്നിൽ പ്രവർത്തിക്കുന്നവരെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.