വടകര: ജില്ല വിദ്യാഭ്യാസ ഓഫിസിെൻറ കീഴിൽ ഈ മാസം നടന്ന കലോത്സവ അപ്പീൽ ഹിയറിങ്ങിൽ പങ്കെടുത്ത് അപ്പീൽ അനുവദിക്കപ്പെട്ട വിദ്യാർഥികൾക്ക് അപ്പീൽ ഫീസ് തുക ഈ മാസം 23ന് വടകര ഡി.ഇ.ഒ ഓഫിസിൽ വിതരണം ചെയ്യുമെന്ന് ഡി.ഇ.ഒ അറിയിച്ചു. രാവിലെ 11 മുതൽ നാല് മണിവരെയുള്ള സമയത്ത് ബന്ധപ്പെട്ട വിദ്യാർഥികൾ രസീത് സഹിതം വന്ന് തുക കൈപ്പറ്റണം. ജനകീയ കൂട്ടായ്മയിൽ നിർമിച്ച കിണർ നാടിന് സമർപ്പിച്ചു വടകര: നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് നിർമിച്ച കിണർ നാടിന് സമർപ്പിച്ചു. മണിയൂർ പഞ്ചായത്തിലെ ൈപ്രമറി ഹെൽത്ത് സബ് സെൻററിന് വേണ്ടിയാണ് ജനകീയകൂട്ടായ്മയിൽ കിണർ നിർമിച്ചത്. മണിയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 22 മീറ്റർ ആഴവും 4.10 മീറ്റർ വ്യാസവുമുള്ള കിണറിന് നാല് ലക്ഷം രൂപയാണ് ചെലവായത്. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി താമസിക്കാനുള്ള മുറിയും സജ്ജമാക്കിയിട്ടുണ്ട്. പി.എച്ച്.എസ് ഉപകേന്ദ്രത്തിൽ സ്ഥലം മാറി വരുന്ന നഴ്സുമാർക്ക് ആവശ്യത്തിന് സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പ്ലംബിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയാറായതോടെ ജീവനക്കാർക്ക് ഏറെ പ്രയോജനം ലഭിക്കും. ഇതോടെ ഇവിടെയെത്തുന്ന രോഗികൾക്കും സഹായകമാവും. പഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ കിണർ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ബാലൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി. ഗീത, ബി. സുരേഷ്ബാബു, ടി.വി. ചന്ദ്രശേഖരൻ, സി. ബാലൻ, കെ.പി. കുഞ്ഞിരാമൻ, പി. സുരേഷ്, ആർ.ഒ. മൊയ്തീൻ, ഡോ. അർച്ചന, എം.എം. സജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.