അപകടക്കെണിയൊരുക്കി ദേശീയപാതയിലെ ടാറിങ്‌

വടകര: ദേശീയപാതയില്‍ ടാറിങ് ആരംഭിച്ചതോടെ റോഡി​െൻറ ഉയരം വീണ്ടും കൂടിയത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇരു വശങ്ങളില്‍നിന്നും ദേശീയപാതയിലേക്ക് കയറണമെങ്കില്‍ വാഹനങ്ങള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ട സ്ഥിതിയാണ്. പലയിടത്തും ടാര്‍ചെയ്ത ഭാഗവും ചെയ്യാത്ത ഭാഗവും തമ്മില്‍ ഒരടിയോളം വ്യത്യാസമുണ്ട്. അയനിക്കാട് മുതല്‍ കൈനാട്ടി വരെയുള്ള ദേശീയപാതയിലാണ് നവീകരണം തുടങ്ങിയത്. റോഡ് തകര്‍ന്ന സ്ഥലങ്ങളില്‍ ബിറ്റുമിന്‍ മെക്കാഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്നീ രണ്ട് ടാറിങ്ങുകള്‍ നടത്തുന്നുണ്ട്. തുടർന്നാണ് ടാറിങ്ങി​െൻറ കട്ടികൂടിയത്. വടകര ബൈപാസ്, പെരുവാട്ടുംതാഴ, പുഞ്ചിരിമിൽ, ചോറോട് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ട്. ദേശീയപാതയില്‍നിന്ന് ഏതെങ്കിലും സാഹചര്യത്തില്‍ വാഹനങ്ങള്‍ റോഡിനു പുറത്തേക്ക് തെന്നിയാല്‍ അപകടം ഉറപ്പാണ്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ അരികിലേക്ക് നീക്കിയാലും ഇതേ സ്ഥിതി വരും. പുഞ്ചിരിമില്ലില്‍ റോഡി​െൻറ ഒരുവശത്ത് കാല്‍നടക്കാര്‍ക്ക് നടക്കാന്‍പോലും സ്ഥലമില്ലാത്ത പ്രശ്‌നവുമുണ്ട്. കാര്യമായ പ്രശ്‌നങ്ങളുള്ള ഭാഗത്ത് അപ്പപ്പോള്‍ത്തന്നെ മണ്ണിറക്കി ഉയരം കുറക്കുന്നുണ്ടെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡി​െൻറ ഇരു വശങ്ങളിലും മണ്ണിടാന്‍ റോഡ്‌ നവീകരണ പദ്ധതിയില്‍ എസ്റ്റിമേറ്റുണ്ട്. പലപ്പോഴും പണിപൂര്‍ത്തിയായാലാണ് ഈ പ്രവൃത്തി നടക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.