തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ജീവപര്യന്തം തടവും പിഴയും

കോഴിക്കോട്: ജാതിപ്പേര് വിളിച്ച് അപമാനിച്ച്, തൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമിെച്ചന്ന കേസില്‍ മേസ്തിരിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും. കട്ടിപ്പാറ നെടുമ്പാലി ഷണ്‍മുഖദാസിനെ(37) വെട്ടിപ്പരിക്കേല്‍പ്പിെച്ചന്ന കേസിൽ പ്രതി മുക്കം മുരിങ്ങാംപുറായി ആക്കൂട്ടുചാലില്‍ എ.സി. കുഞ്ഞോയിയെയാണ് (61) ജില്ല സെഷന്‍സ് ജഡ്ജി എം.ആര്‍. അനിത ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുകൊല്ലം കൂടി തടവനുഭവിക്കണം. 2014 സെപ്റ്റംബര്‍ 28ന് രാവിലെ 10.45ന് കട്ടിപ്പാറ അമരാട് നെടുമ്പാലി മലയിലായിരുന്നു സംഭവം. കൂലി കൊടുത്തതിൽ കള്ളനോട്ടുണ്ടെന്ന് പറഞ്ഞതിനുള്ള വിരോധത്തില്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കയും ഷണ്‍മുഖദാസിനെ കൊടുവാള്‍ കൊണ്ട് മുഖത്ത് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഗുരുതര പരിക്കേറ്റ ഷണ്‍മുഖദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏറെക്കാലം ചികിത്സയിലായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. ജയകുമാര്‍ ഹാജരായി. താമരശ്ശേരി പൊലീസെടുത്ത കേസിൽ ഡിവൈ.എസ്.പി ജയ്സണ്‍ കെ. അബ്രഹാം കുറ്റപത്രം സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.