പേരാമ്പ്ര: ലളിതകലകളുടെ പരിശീലനത്തിന് ചെറുവണ്ണൂരിൽ സബർമതി സ്റ്റഡി ആൻഡ് റിസർച് സെൻറർ ഫോർ ആർട്സ് ആൻഡ് കൾചർ വെള്ളിയാഴ്ച സംഗീതസംവിധായകൻ എം. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗായകൻ വി.ടി. മുരളിയാണ് പ്രിൻസിപ്പൽ. വൈകീട്ട് ആറിന് സംഗീതക്കച്ചേരി, നൃത്താർച്ചന, രാത്രി 10.30ന് ഗാനമേള എന്നിവ നടക്കും. 23 ന് സബർമതി ഓപൺ എയർ ഓഡിറ്റോറിയം പ്രഫ. പാറശ്ശാല രവി ഉദ്ഘാടനം ചെയ്യും. 24 ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന ജ്യോതിർഗമയ നൃത്തസംഗീതാവിഷ്കാരവും യോഗപ്രദർശനവും നടക്കും. ഡയറക്ടർ അജയ് ഗോപാൽ, സ്വാഗതസംഘം ചെയർമാൻ എൻ.കെ. വത്സൻ, കൺവീനർ എം.എം. സെമീർ, സുനിൽ ഗോപൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പി.എസ്. നായർ അനുസ്മരണം- പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവും മുതുകാട് -കൂത്താളി സമരനായകനുമായിരുന്ന പി.എസ്. നാരായണൻ നായരുടെ 25ാമത് ചരമ വാർഷികദിനത്തിൽ ജെ.ഡി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം നടത്തി. കിസാൻ ജനത ജില്ല ജനറൽ െസക്രട്ടറി വൽസൻ എടക്കോടൻ ഉദ്ഘാടനം ചെയ്തു. ജെ.ഡി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. സി.ഡി. പ്രകാശ്, സുരേന്ദ്രൻ മുന്നറ്റൻകണ്ടി, വി.എൻ. മോഹനൻ, കണാരൻ കല്ലൂർ, ടി. ശങ്കരൻ നായർ, എം. ഗോപാലക്കുറുപ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.