ദലൗത്തിക്ക്​ നാട്ടിലേക്ക്​ മടക്കം

േകാഴിക്കോട്: ഏറെ നാളുകൾക്കുശേഷം ഗവ. വനിതഹോമിൽ നിന്ന് ഒഡിഷയിലെ സ്വന്തം ഗ്രാമത്തിലേക്ക് ദലൗത്തി ദുങ്കിയ മടങ്ങി. ഡിസംബർ 13ന് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റി​െൻറ ഉത്തരവ് പ്രകാരം നാദാപുരം െപാലീസ് മുഖേനയാണ് ദലൗത്തി ഷോർട്ട് സ്റ്റേ ഹോമിലെത്തിയത്. ഒറിയ മാത്രം സംസാരിക്കുന്ന ദലൗത്തി ദുങ്കിയയുമായുള്ള ആശയവിനിമയം അധികൃതർക്ക് വെല്ലുവിളിയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ എം. ശിവൻ സംസാരിക്കുകയും ഒഡിഷയിലെ മയൂർബഞ്ച് ജില്ല സ്വദേശിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒഡിഷ, ടർക്കിങ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ദലൗത്തി ദുങ്കിയയുടെ ബന്ധുക്കളെ കണ്ടെത്തി. ഭർത്താവ് മരിച്ച ദലൗത്തിയുടെ മൂന്ന് മക്കളിൽ മൂത്തമകൻ കേരളത്തിലെത്തുകയും അവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സജ്ജീകരണമൊരുക്കുകയുമായിരുന്നു. രണ്ടുവർഷം മുമ്പാണ് ദലൗത്തിയെ കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.