നാദാപുരം: ജാസ് പുറമേരിയുടെ ആഭിമുഖ്യത്തിൽ 33ാമത് സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മുതൽ 28 -വരെ പുറമേരി കെ.ആർ. ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ലഡ്ലിറ്റ് മൈതാനിയിൽ നടക്കും. കേരളത്തിലെ 14 -ജില്ല ടീമുകൾ പുരുഷ വിഭാഗത്തിലും 10 -വനിതടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മധ്യപ്രദേശിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള ടീമുകളെ ഇവിടെനിന്നാണ് തെരഞ്ഞെടുക്കുക. 22 -വയസ്സ് വരെയുള്ളവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. പാറക്കൽ അബ്ദുല്ല എം.എൽ.എ ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അച്യുതൻ വൈസ് ചെയർമാനും പി. രാജീവൻ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. ആദ്യ മൂന്നുദിവസങ്ങളിൽ മത്സരം നാലു- മണിക്ക് തുടങ്ങും. മേളയുടെ ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസൻ നിർവഹിക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ വി.പി. കുഞ്ഞികൃഷ്ണൻ, എം.സി. സുരേഷ്, വോളി അക്കാദമി സംസ്ഥാന വൈസ് പ്രസിഡൻറ് പി. രാജീവൻ, കെ. പ്രദീപ്, സി.കെ. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.