'പേപ്പർ കപ്പ് വ്യവസായത്തെ തകർക്കരുത്​​'

കോഴിക്കോട്: പേപ്പർ കപ്പ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഇൗ മേഖലയെ തകർക്കുന്ന തരത്തിലുള്ള നടപടികളിൽനിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്മാറണമെന്നും കേരള പേപ്പർ കപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേപ്പർ കപ്പ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന പ്രചാരണം വ്യാജമാണ്. കേരളത്തിൽ അഞ്ഞൂറോളം പേപ്പർ കപ്പ് നിർമാണ യൂനിറ്റുകളുണ്ട്. ശുചിത്വമിഷ​െൻറ നിർദേശാനുസരണം പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തോടൊപ്പം പേപ്പർ കപ്പും നിരോധിച്ചതായുള്ള പ്രചാരണമാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നത്. ഇത് ഈ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അസോസിയേഷൻ നൽകിയ പരാതിയിൽ ഹൈകോടതി നിരോധന ഉത്തരവിന് സ്റ്റേ നൽകിയതാണ്. പേപ്പർ കപ്പ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് തെളിവ് ചോദിച്ചപ്പോൾ സർക്കാർ ഏജൻസിക്ക് തെളിവ് നൽകാനായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എബ്രഹാം സി. ജേക്കബ്, സന്ദീപ് ഫിലിപ്, മോഹനൻ പിള്ള, ചെറുകാട്ട് പ്രദീപ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.