ഇന്തോ-അറബ് കൾചറൽ റിലേഷൻസ് പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: കേരളത്തിൽ അറബി മതപരമായി മാത്രം ഉപയോഗിക്കുകയും സാംസ്കാരിക വിനിമയത്തിന് ഉപയോഗിക്കാതിരിക്കുകയും ചെയ്തതിെൻറ ദുരന്തമാണ് വിവർത്തനത്തിലുൾെപ്പടെ അനുഭവിക്കുന്നതെന്ന് ഡോ. എം.എം. ബഷീർ പറഞ്ഞു. അറബി ഭാഷാ ദിനാചരണത്തിെൻറ ഭാഗമായി ലീഗ് ഓഫ് ഇന്തോ-അറബ് കൾചറൽ റിലേഷൻസ് സംഘടിപ്പിച്ച സമ്മേളനവും കൾചറൽ റിലേഷൻസ് പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബി മതഭാഷ മാത്രമായി ഒതുങ്ങരുത്. അറബിയിൽനിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ സംവിധാനമുണ്ടാകണം. ഇതിനായി ചെറു പരിഭാഷ സംഘങ്ങൾ ഉണ്ടാകണം. അറബി-മലയാള സാംസ്കാരിക വിനിമയ സന്ദർഭങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കവയിത്രിയും വിവർത്തകയുമായ ഒ.വി. ഉഷ, വിവർത്തകൻ എസ്.എ. ഖുദ്സി എന്നിവർക്കാണ് അവാർഡ് നൽകിയത്. പി. മുഹമ്മദ് കുട്ടശ്ശേരി, പ്രഫ. ദേശമംഗലം രാമകൃഷ്ണൻ, വി.എ. കബീർ, പി.കെ. പാറക്കടവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. ഡോ. ഇ.െക. അഹമ്മദ് കുട്ടി, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. ഐ.പി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.