​ഗ്രാമസുകൃതം 23ന്

പാലേരി: റീസെറ്റ് പാലേരി ടൗൺ, കുടുംബശ്രീ സി.ഡി.എസ്, ചങ്ങേരാത്ത് പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമസുകൃതം നവോത്ഥാന സദസ്സ് ഇൗമാസം 23ന് കടിയങ്ങാട് നടക്കും. രണ്ടു മണിക്ക് മാന്ത്രികൻ പ്രഫ. ഗോപിനാഥ് മുതുകാടി​െൻറ മോട്ടിവേഷൻ പ്രോഗ്രാം നടക്കും. വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടികൾ ഇന്ന് പാലേരി ടൗൺ എച്ച്.എം മദ്റസ പരിസരം: സംയുക്ത മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിലുള്ള ആംബുലൻസ് സമർപ്പണം - 3.00 പ്രഭാഷണം പാലേരി: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ചെറിയകുമ്പളം യൂനിറ്റ് ഏകദിന പ്രഭാഷണം നടത്തി. സംസ്ഥാന കൂടിയാലോചന സമിതി അംഗം ഖാലിദ് മൂസ നദ്വി പ്രഭാഷണം നടത്തി. വി.പി. മൂസ അധ്യക്ഷത വഹിച്ചു. വി.എം. മൊയ്തു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.