കൊയിലാണ്ടി: നഷ്ടപരിഹാരവും വിലനിർണയവും നടത്താതെ ദേശീയപാത വികസനത്തിന് സ്ഥലങ്ങളുടെ രേഖകൾ കൈക്കലാക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സ്ഥലം നഷ്ടപ്പെടുന്നവർ ദേശീയപാത എൽ.എ ഓഫിസിലേക്കു മാർച്ച് നടത്തി. സി.വി. ബാലഗോപാലൻ, കെ.പി.എ. വഹാബ്, വി.പി. കുഞ്ഞമ്മദ്, ശ്രീധരൻ മുരാട്, രാമചന്ദ്രൻ പൂക്കാട് എന്നിവർ സംസാരിച്ചു. സംസ്കാര പാലിയേറ്റിവ് കെയർ കെട്ടിട ശിലാസ്ഥാപനം കൊയിലാണ്ടി: നമ്പ്രത്തുകര സംസ്കാര പാലിയേറ്റിവ് കെയറിെൻറ കെട്ടിട ശിലാസ്ഥാപനം 24ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി അംഗം ടി.ടി. ഇസ്മാഇൗൽ, ചരിഷ്മ ഗ്രൂപ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം എന്നിവർ മുഖ്യാതിഥികളാകും. ആശ്രമം ഹൈസ്കൂൾ റോഡിന് സമീപത്തെ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഹോം കെയർ, കിടപ്പുരോഗികൾക്കുള്ള പുനരധിവാസം, ഒ.പി വിഭാഗം, ആയുർവേദ ബോധനകേന്ദ്രം, ലബോറട്ടറി, മരുന്നുവിതരണം എന്നിവ പാലിയേറ്റിവ് കെയറിനു കീഴിൽ നടക്കുന്നുണ്ട്. കെട്ടിടനിർമാണ കമ്മിറ്റി ചെയർമാൻ കെ.പി. ഗോപാലൻ നായർ, പാലിയേറ്റിവ് കെയർ ചെയർമാൻ ലുബ്സാക്ക് കാദർകുട്ടി, കൺവീനർ കെ.പി. ശങ്കരൻ, കെ.പി. രഞ്ജിത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.