കേരളത്തിെൻറ വളർച്ചക്കും പുരോഗതിക്കും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വലുത് -രമേശ് ചെന്നിത്തല നന്മണ്ട: കേരളത്തിെൻറ വളർച്ചക്കും പുരോഗതിക്കും സഹകരണ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നന്മണ്ട കോഒാപറേറ്റിവ് റൂറൽ ബാങ്കിെൻറ കെട്ടിട സമുച്ചയത്തിെൻറ പ്രവൃത്തി ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിലടകം സമൂഹത്തിെൻറ എല്ലാതലങ്ങളിലും സഹകരണസംഘങ്ങൾ ഇടപെടൽ നടത്തുന്നു. ജാഗ്രതയും സൂക്ഷ്മതയും ഇല്ലാത്തതാണ് പല സഹകരണ സ്ഥാപനങ്ങളും പരാജയെപ്പടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് ചെയർമാൻ ജയൻ നന്മണ്ട അധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു, എൻ. സുബ്രഹ്മണ്യൻ, കെ. ജയന്ത്, പി.എം. നിയാസ്, കെ. രാമചന്ദ്രൻ, ടി.കെ. ബാലൻ, ടി.കെ. രാജേന്ദ്രൻ, എ. ശ്രീധരൻ, യു.പി. ശശീന്ദ്രൻ, പി. അബ്ദുൽ ജലീൽ, ടി. ദേവദാസ്, എം.പി. ഗോപാലകൃഷ്ണൻ, ഡി. വിശ്വനാഥൻ, എം.കെ. ഗംഗാധരൻ, ടി. സുനീർ എന്നിവർ സംസാരിച്ചു. പി.െഎ. വാസുദേവൻ നമ്പൂതിരി സ്വാഗതവും ബാങ്ക് ജനറൽ മാനേജർ ഇ.കെ. രാജീവൻ നന്ദിയും പറഞ്ഞു. നന്മണ്ടയിൽ നിലവിലുള്ള ഹെഡ്ഒാഫിസിനോടു ചേർന്ന് 30 സെൻറ് സ്ഥലത്താണ് 23,500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി ബാങ്കിെൻറ ഹെഡ്ഒാഫിസ്, ഷോപ്പിങ് സെൻറർ ഒാഡിറ്റോറിയം, പാർക്കിങ് എന്നിവ ഉൾപ്പെട്ട ബാങ്ക് മാൾ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.