കൊച്ചി: ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങൾക്കുമേൽ 2015ലെ ബാലനീതി നിയമപ്രകാരമുള്ള (ജുവൈനൽ ജസ്റ്റിസ് ആക്ട്) നിബന്ധനകൾ അടിച്ചേൽപിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാറിെൻറ സഹായമൊന്നുമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിെൻറ ഭാഗമായി നടത്തുന്ന സ്ഥാപനങ്ങള്‍ ബാലനീതി മാതൃകാ ചട്ടങ്ങള്‍പ്രകാരമുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. കുട്ടികള്‍ക്ക് സംരക്ഷണവും സൗകര്യങ്ങളും ഒരുക്കല്‍ കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ കടമയാണ്. ബാലനീതി നിയമത്തിെൻറ പേരിൽ അനാഥാലയങ്ങൾ ഏറ്റെടുത്ത് കുട്ടികളെ തെരുവിലിറക്കുന്ന ദാരുണാവസ്ഥയുണ്ടാകരുത്. അതേസമയം, ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെങ്കിലും ഇൗ സ്ഥാപനങ്ങൾ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്ട്രേഷൻ നടത്തണണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഡിസംബര്‍ 31നകം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. കേരള ഒാർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ 18 ഹരജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. അനാഥാലയം സർക്കാർ ഏറ്റെടുക്കുകയെന്നാൽ അന്തേവാസികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കലാണ്. സ്ഥാപനങ്ങളുടെ സ്വത്തിെൻറമേൽ സർക്കാറിന് അവകാശമുണ്ടാകില്ല. ഏറ്റെടുക്കുന്ന കുട്ടികളെ ബാലനീതി അനുശാസിക്കുന്നവിധം മാറ്റിപ്പാര്‍പ്പിക്കണം. എന്നിേട്ട സ്ഥാപനം പൂട്ടാവൂ. സര്‍ക്കാര്‍ നേരിട്ട് നടത്താത്തതും സഹായം നൽകാത്തതുമായ ഓര്‍ഫനേജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ബാലനീതി നിയമപ്രകാരമുള്ള മാനേജ്മെൻറ് കമ്മിറ്റികള്‍ ഏര്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒാർഫനേജ് കൺട്രോൾ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന അനാഥാലയങ്ങൾ 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിനുകീഴിൽ വരുന്നില്ലെന്നും ബാലാവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുന്നത് സ്ഥാപനങ്ങളുടെ നിലനിൽപിനെ ബാധിക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ബാലാവകാശ നിയമ പ്രകാരം വ്യവസ്ഥ ചെയ്യുന്ന സേവനങ്ങൾ ഒരുക്കി നൽകിയില്ലെങ്കിൽ ഒരു വർഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇത് ഭരണഘടനാ ലംഘനമാണ്. ജില്ല ശിശുസംരക്ഷ ഒാഫിസർ ചെയർപേഴ്സനായ മാനേജ്മെൻറ് കമ്മിറ്റി നിയമിക്കണമെന്ന ആവശ്യം അപ്രായോഗികമാെണന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.