കൊച്ചി: സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് കാരിബാഗ് നിരോധിക്കണമെന്ന ഉത്തരവ് പാലിക്കാത്ത സർക്കാർ നടപടിയിൽ ഹൈകോടതിക്ക് അതൃപ്തി. കോടതി നിർദേശമുണ്ടായിട്ടും ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുത്തതായി സർക്കാറിന് പറയാൻ കഴിയുന്നില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് സംബന്ധിച്ച അടിയന്തര തീരുമാനമെടുക്കണമെന്ന് ഇതേ ഹരജി പരിഗണിച്ച കോടതി 2016 നവംബറിൽ ഉത്തരവിട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യമെന്ന വിപത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ ആദ്യനടപടിയെന്ന നിലയില്‍ മൈക്രോ അളവ് പരിഗണിക്കാതെതന്നെ കാരിബാഗ് നിരോധിക്കണമെന്നായിരുന്നു നിർേദശം. എന്നാൽ, സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. പ്ലാസ്റ്റിക് കാരിബാഗ് നിർമാതാക്കളുമായി ഒത്തുതീർപ്പിെൻറ പാത സ്വീകരിച്ചിരിക്കുെന്നന്നാണ് സർക്കാറിെൻറ സത്യവാങ്മൂലത്തിൽനിന്ന് വ്യക്തമാകുന്നത്. കോടതി ഉത്തരവിലെ ഉള്ളടക്കത്തിനനുസരിച്ച് ഇക്കാര്യം പരിഗണിക്കണമെന്നും മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിെൻറ സത്യവാങ്മൂലം. സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കാര്യമായ പരാമർശങ്ങളുണ്ടായിരുന്നുമില്ല. ഇൗ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനമുണ്ടായത്. സമാനമായ മറ്റ് രണ്ട് ഹരജികൾക്കൊപ്പം പരിഗണിക്കാൻ ഹരജി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.