നാദാപുരം: ചൊവ്വാഴ്ച നടന്ന മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്ഘാടന സ്വാഗതസംഘം രൂപവത്കരണ പരിപാടിയിൽ പങ്കെടുത്തതിന് ലീഗ് നേതാവിനെതിരെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്ത്. ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.ജി. അസീസിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. അസീസിനോട് ഈ കാര്യത്തിൽ വിശദീകരണം ചോദിച്ച് നോട്ടീസ് നൽകുമെന്നാണ് വിവരം. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച പരിപാടിയിൽ പങ്കെടുത്തതിനാണ് അച്ചടക്ക നടപടി. ഉപകേന്ദ്രം രാഷ്ട്രീയവത്കരിക്കുന്നുവെന്നാക്ഷേപിച്ചാണ് ബഹിഷ്‌കരണം നടത്തിയതത്രെ. അതേസമയം, യോഗത്തിൽ പങ്കെടുത്തതിനെക്കുറിച്ച് തന്നോടാരും ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കെ.ജി. അസീസ് പറഞ്ഞു. നാദാപുരത്തിനു പ്രയോജനപ്രദമായ സംരംഭം വരുന്നതിനെ ആരും എതിർക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം രൂപവത്കരണ ചടങ്ങിൽ ബഹിഷ്‌കരണ ആഹ്വാനം ലംഘിച്ച് നൂറോളം ലീഗ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തത് ലീഗ് പ്രാദേശിക നേതൃത്വത്തിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മാസങ്ങളായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാദാപുരത്ത് ഉപകേന്ദ്രം അനുവദിച്ചത്. ഉപകേന്ദ്രം രാഷ്ട്രീയവത്കരിെച്ചന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ചെയർമാൻ വി.സി. ഇഖ്‌ബാൽ, സെക്രട്ടറി സി.എച്ച്. മോഹനൻ എന്നിവർ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം മാത്രമാണ് തങ്ങളെ ചുമതലപ്പെടുത്തിയ പ്രകാരം കാര്യങ്ങൾ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.