വയോധികർക്ക്​ കട്ടിൽ വിതരണം

ബാലുശ്ശേരി: പനങ്ങാട് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വയോധികർക്കുള്ള കട്ടിൽ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്തു. കെ. ദേവേശൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവരാമൻ നായർ, കെ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ലക്ഷ്മി തായില്ലത്ത് നന്ദി പറഞ്ഞു. കരകൗശലമേള പയ്യോളി: അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കരകൗശലമേളക്ക് ഇരിങ്ങൽ ഗ്രാമം ഒരുങ്ങി. കരവിരുതി​െൻറ 19 രാപ്പകലുകൾ സമ്മാനിക്കുന്ന മേളക്ക് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വ്യാഴാഴ്ച തുടക്കമാവും. വൈകീട്ട് 6.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഏഴാമത് അന്താരാഷ്ട്ര മേളക്കാണ് സർഗാലയ ഒരുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.