ബാലുശ്ശേരി: ഇന്ത്യൻ ടെന്നിസ് േവാളിബാൾ ടീമിൽ ഇടംനേടിയ കായികതാരത്തിന് അന്തർദേശീയ മത്സരത്തിൽ പെങ്കടുക്കാൻ സാമ്പത്തികം പ്രതിസന്ധിയാകുന്നു. ഒഡിഷയിൽ നടന്ന 19ാമത് ദേശീയ ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിച്ച കോഴിക്കോട് ഒാമശ്ശേരി സ്വദേശിയും ബാലുശ്ശേരി ഗവ. കോളജിലെ ഒന്നാംവർഷ കൊമേഴ്സ് ബിരുദ വിദ്യാർഥിയുമായ ഋത്വിക് സുന്ദറാണ് സാമ്പത്തിക ബുദ്ധിമുട്ടു കാരണം അന്തർദേശീയ മത്സരത്തിൽ പെങ്കടുക്കാൻ കഴിയാതെ വിഷമിക്കുന്നത്. ഒഡിഷയിൽ നടന്ന മത്സരത്തിൽ കേരളത്തിനെ നയിച്ച ഋത്വിക് സുന്ദർ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായി മുന്നാംവർഷമാണ് ഋത്വിക് കേരള ടീമംഗമാവുന്നത്. ദേശീയ മത്സരത്തിൽ പെങ്കടുക്കുന്ന താരങ്ങൾ സ്വന്തമായി മത്സരത്തിനാവശ്യമായ ചെലവ് വഹിക്കണം. അന്തർദേശീയ മത്സരത്തിൽ പെങ്കടുക്കാനും ഇതുതന്നെയാണ് അവസ്ഥ. ബാലുശ്ശേരി കോളജിലെ അധ്യാപകരും പി.ടി.എയും സഹപാഠികളും ചേർന്നു നൽകിയ തുക ഉപയോഗിച്ചാണ് ഋത്വിക് ദേശീയ മത്സരത്തിൽ പെങ്കടുത്തത്. അന്തർദേശീയ മത്സരത്തിൽ പെങ്കടുക്കാൻ ഏകദേശം ലക്ഷത്തോളം രൂപ ചെലവു വരും. സാമ്പത്തികമായി ക്ലേശമനുഭവിക്കുന്ന കൂലിത്തൊഴിലാളിയായ ഋത്വികിെൻറ പിതാവിെൻറ ഏക വരുമാനമാണ് കുടുംബത്തിെൻറ ആശ്രയം. സ്വന്തമായി വീടില്ലാത്തതിനാൽ വാടകവീട്ടിലാണ് കഴിയുന്നത്. അമ്മയും ആറാംക്ലാസുകാരനായ സഹോദരനുമടങ്ങിയ കുടുംബത്തിന് ഋത്വികിെൻറ കായിക സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള ശേഷിയില്ല. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ ഋത്വികിന് തെൻറ കായികസ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.