ഉള്ള്യേരി: കണയങ്കോട് പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി മണല്‍ വാരുന്നതായി പ്രദേശവാസികളുടെ പരാതി. ചിറ്റാരി, കീഴ്കോട്ട്കടവ്, കണയങ്കോട് ഭാഗങ്ങളിലാണ് രാത്രിയിൽ മണല്‍ വാരുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പാക്കിയ ഓണ്‍ലൈന്‍ വഴിയുള്ള മണല്‍ വിതരണ സംവിധാനം നിര്‍ത്തലാക്കിയിട്ട് മൂന്ന് വര്‍ഷമായി. ഹരിതട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്നാണ് മണല്‍വാരല്‍ നിലച്ചത്. പുഴമണല്‍ കിട്ടാക്കനിയായതോടെ നിർമാണമേഖല പൂർണമായും എം--സാൻഡിനെയാണ് ആശ്രയിക്കുന്നത്. എത്ര വിലകൂട്ടിയാലും വാങ്ങാന്‍ ആളുള്ളതുകൊണ്ട് മണല്‍കടത്ത് സംഘങ്ങള്‍ സജീവമാണ്. കഴിഞ്ഞ ദിവസം ചിറ്റാരിക്കടവില്‍ മണല്‍വാരാന്‍ എത്തിയവരെ പരിസരവാസികള്‍ താക്കീത് ചെയ്തിരുന്നു. പുഴയുടെ തീരം ഇടിയുന്നതിനും വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും മണല്‍വാരല്‍ കാരണമാവുന്നുമുണ്ട്. അതേസമയം പൊലീസ്--, റവന്യൂ അധികൃതര്‍ ഈ വിഷയത്തില്‍ കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പലതവണ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.