കൊടുവള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 12,48,000 രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍. ആവിലോറ പിലാവുള്ളയില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (31) താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് പിടികൂടിയത്. കൊടുവള്ളി മാർക്കറ്റ് റോഡിലെ ഹൈസ്കൂൾ ആസാദ് റോഡ് ജങ്ഷനിൽ വെച്ച് ബുധനാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സിദ്ദീഖ് പിടിയിലായത്. കുഴൽപണം കടത്തുന്നതായി താമരശ്ശേരി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് സിദ്ദീഖ് പിടിയിലാവുന്നത്. സിദ്ദീഖിെൻറ കൈവശമുണ്ടായിരുന്ന ബാഗിൽ 2000, 500 രൂപകളുടെ കെട്ടുകളാണുണ്ടായിരുന്നത്. വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും ബാഗിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മലപ്പുറംജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുപോവുന്ന പണമാണെന്നാണ് സിദ്ദീഖ് പൊലീസിനോട് പറഞ്ഞത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കൊടുവള്ളി എസ്.ഐ. പ്രജിഷ്, രാജിവ് ബാബു, ഹരിദാസൻ, അബ്ദുൽ റഹിം, നാസർ, ഷിബിൻ ജോസഫ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.