നർത്തകരത്​നം പുരസ്​കാരം മൂർക്കനാട്​ പീതാംബരന്​

കോഴിക്കോട്: ഇന്ത്യൻ ഫോക്ലോർ റിസർച്ചേഴ്സ് ഒാർഗനൈസേഷൻ മികച്ച അനുഷ്ഠാനകലാകാരന് നൽകുന്ന നർത്തകരത്നം പുരസ്കാരത്തിന് തിറയാട്ട കലാകാരൻ മൂർക്കനാട് പീതാംബരൻ അർഹനായി. 20,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം.വി. വിഷ്ണുനമ്പൂതിരി, ഡോ. പി.കെ. പോക്കർ, ടി.കെ. വിജയരാഘവൻ എന്നിവരടങ്ങുന്ന വിധിനിർണയകമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി ഏഴിന് ഇന്ത്യൻ ഫോക്ലോർ റിസർച്ചേഴ്സ് ഒാർഗനൈസേഷൻ, ഷാഹിർ അമർഷെയ്ക് അധ്യാസൻ ലോകകലാ അക്കാദമി മുംബൈ യൂനിവേഴ്സിറ്റി, സ​െൻറർ ഫോർ കൾചറൽ സ്റ്റഡീസ് കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട്ട് നടക്കുന്ന 'ഇന്ത്യയിലെ കാവുകളും അനുഷ്ഠാനപാരമ്പര്യവും' എന്ന ദേശീയ സെമിനാറിൽ അവാർഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.