സാധാരണക്കാരെ സഹായിക്കുന്നത് സഹകരണ ബാങ്കുകൾ മാത്രം -രമേശ് ചെന്നിത്തല നരിക്കുനി: കേരളത്തിൽനിന്ന് ഷെഡ്യൂൾഡ് ബാങ്കുകളും പൊതുമേഖല ബാങ്കുകളും വൻതോതിൽ നിക്ഷേപം സ്വീകരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സേവനങ്ങൾ തിരിച്ച് സാധാരണക്കാർക്ക് ലഭിക്കുന്നിെല്ലന്നും അവർക്ക് ആശ്രയം സഹകരണ മേഖല മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയിലെ സൂപ്പർ േഗ്രഡ് ബാങ്കായ നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്കിെൻറ പുതിയ കെട്ടിടസമുച്ചയമായ ബാങ്ക് മാളിെൻറ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്ക് ചെയർമാൻ ജയൻ നന്മണ്ട അധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രൻ എം.എൽ.എ, നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു, എൻ. സുബ്രഹ്മണ്യൻ, കെ. ജയന്ത്, പി.എം. നിയാസ്, കെ. രാമചന്ദ്രൻ, ടി.കെ. ബാലൻ, ടി.കെ. രാജേന്ദ്രൻ, എ. ശ്രീധരൻ, യു.പി. ശശീന്ദ്രൻ, പി. അബ്ദുൽ ജലീൽ, ടി. ദേവദാസ്, എം.പി. ഗോപാലകൃഷ്ണൻ, ടി. വിശ്വനാഥൻ, എം.കെ. ഗംഗാധരൻ, ടി. സുനീർ എന്നിവർ സംസാരിച്ചു. പി.ഐ. വാസുദേവൻ നമ്പൂതിരി സ്വാഗതവും ബാങ്ക് ജനറൽ മാനേജർ ഇ.കെ. രാജീവൻ നന്ദിയും പറഞ്ഞു. ജനറൽ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും നരിക്കുനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂനിറ്റിെൻറ കീഴിൽ പ്രവർത്തിക്കുന്ന മർച്ചൻറ്സ് വെൽെഫയർ സൊസൈറ്റി ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞടുപ്പും ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് അശ്റഫ് മൂത്തേടം ഉദ്ഘാടനം ചെയ്തു. നരിക്കുനി യൂനിറ്റ് പ്രസിഡൻറ് കെ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. അബ്ദുൽ സലാം സ്വാഗതവും ഇ.കെ. ബേബി നന്ദിയും പറഞ്ഞു. വെൽഫെയർ സൊസൈറ്റി ചെയർമാനായി കെ. നാരായണൻ നായരെയും കൺവീനറായി ടി.കെ. അബ്ദുൽ സലാമിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.