കോഴിക്കോട്: തനിമ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ തനിമ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. കേരള ചരിത്രപഠന ഗ്രന്ഥങ്ങൾക്കാണ് ഈ വർഷത്തെ പുരസ്കാരം. 2014 ജനുവരി മുതൽ 2017 ഡിസംബർ വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക. എഴുത്തുകാർക്കും പ്രസാധകർക്കും കൃതികൾ അയക്കാം. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൃതികൾ മൂന്ന് കോപ്പികൾ സഹിതം 2018 ജനുവരി 31നകം കൺവീനർ, തനിമ പുരസ്കാരം, പി.ബി നമ്പർ: 833, കോഴിക്കോട് 673 004 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9895437056, ഇ-മെയിൽ: thanimakv@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.