ഓഖി: കോഴിക്കോ​െട്ട മൃതദേഹങ്ങളിലൊന്ന്​ തിരിച്ചറിഞ്ഞു

കോഴിക്കോട്: ബേപ്പൂർ കടലില്‍നിന്ന് കണ്ടെടുത്ത ഓഖി കൊടുങ്കാറ്റില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം ചൊവ്വര അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലസി‍​െൻറ (45) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി സ​െൻറര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് സ്റ്റെല്ലസി‍​െൻറ ഡി.എൻ.എക്ക് മകന്‍ സുനിലിേൻറതുമായി സാമ്യം കണ്ടെത്തിയത്. ബേപ്പൂരില്‍നിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ തീരദേശ പൊലീസാണ് സ്റ്റെല്ലസി‍​െൻറ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നു ബന്ധുക്കള്‍ എത്തിയാല്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുനല്‍കുമെന്ന് തീരദേശ പൊലീസ് അറിയിച്ചു. കോഴിക്കോട്ട് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ആദ്യമായാണ് ആളെ തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.