മിഠായിതെരുവിൽ വണ്ടി വേണ്ടെന്നാവശ്യപ്പെട്ട്​ കൂട്ട നടത്തം

കോഴിക്കോട്: നവീകരിച്ച മിഠായിതെരുവിൽ ഗതാഗതം വേണ്ടെന്നാവശ്യപ്പെട്ട് സാംസ്ക്കാരിക പ്രവർത്തകരുടെ കൂട്ട നടത്തം. ബുധനാഴ്ച വൈകുന്നേരം എൽ.െഎ.സി കോർണർ മുതൽ മൊയ്തീൻപള്ളി റോഡ് ജങ്ഷൻ വരെ നടന്ന പ്രതിക്ഷേധ നടത്തത്തിൽ നിരവധി നാട്ടുകാരും പങ്കുചേർന്നു. എഴുത്തുകാരൻ സിവിക് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി എ. വാസു, ടി.കെ.എ. അസീസ്, ശിൽപി ജീവൻ തോമസ്, നാടക പ്രവർത്തകൻ വിജയൻ കോവൂർ, കെ.പി. വിജയകുമാർ, എം.എ. ജോൺസൺ, പ്രഫ. കെ. ശ്രീധരൻ, ആർ.കെ. ഇരവിൽ, മാവൂർ വിജയൻ, പി. ശിവാനന്ദൻ, ഗിരീഷ് പി.സി. പാലം, സലാം വെള്ളയിൽ, ലത്തീഫ് പറമ്പിൽ, വത്സൻ നെല്ലിക്കോട് തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് പാലക്കട സ്വാഗതവും പി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. നടത്തത്തി​െൻറ ഭാഗമായി ജില്ല ഉപഭോക്തൃ സംരക്ഷണസമിതി സംഘടിപ്പിച്ച ചർച്ചയിൽ ഗതാഗതം അനുവദിക്കരുതെന്ന് ആവശ്യമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.