ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കുമാരസ്വാമിരാജ-നരിക്കുനി റോഡിൽ ഗേറ്റ് ബസാർ മുതൽ നരിക്കുനി അങ്ങാടി വരെ ടാറിടൽ നടക്കുന്നതിനാൽ ഇൗമാസം 22 മുതൽ പണി തീരുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. കുമാരസ്വാമിയിൽനിന്ന് നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലത്ത്, എരവന്നൂർ -പാലോളിത്താഴം/ചെമ്പക്കുന്ന്- നാലുപുരക്കൽ വഴി പോകണം. 958 ചാക്ക് മണൽ പിടികൂടി കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഗോഡൗണിൽ സൂക്ഷിച്ച 958 ചാക്ക് മണൽ പിടികൂടി. നടത്തിപ്പുകാരനായ മണി എന്ന ആൾക്കെതിരെ ജിയോളജി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി, ഭൂരേഖ തഹസിൽദാർ ഇ. അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് മണൽ പിടിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.