വലിയങ്ങാടിയിൽ ഒടുവിൽ ശൗചാലയമായി

കോഴിക്കോട്: നഗരത്തി​െൻറ ചരിത്രത്തോളം പഴക്കമുള്ള വലിയങ്ങാടിയിൽ മതിയായ ശൗചാലയമില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു. നഗരസഭയും വലിയങ്ങാടിയിലെ തൊഴിലാളികളും ചേർന്ന് പൂർത്തിയാക്കിയ ശൗചാലയ സമുച്ചയം 22ന് രാവിലെ 10ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എട്ടു ലക്ഷം ചെലവിൽ സ്ത്രീകൾക്കടക്കമുള്ള ശൗചാലയം നിർമാണം മാസങ്ങൾക്കുമുമ്പ് പൂർത്തിയാക്കിയിരുന്നെങ്കിലും തുറന്നുകൊടുത്തിരുന്നില്ല. വൈദ്യുതിയടക്കം സജ്ജീകരണങ്ങൾ ആവാത്തതായിരുന്നു പ്രശ്നം. ഇതേ തുടർന്ന് തൊഴിലാളികളും വ്യാപാരികളും ചേർന്ന് ശൗചാലയം തുറക്കാനാവശ്യമായ നടപടിയെടുക്കുകയായിരുന്നു. മൊത്തം അഞ്ച് ശൗചാലയങ്ങളാണ് വലിയങ്ങാടിയിലെ പഴയ പാസ്പോർട്ട് ഒാഫിസിന് സമീപം സജ്ജമാക്കിയത്. വലിയങ്ങാടി പൈതൃകം നിലനിർത്തി നവീകരിക്കാൻ തൊഴിലാളികൾ തയാറാക്കിയ പദ്ധതി ഉദ്ഘാടനച്ചടങ്ങിൽ മേയർക്ക് കൈമാറും. നഗരസഭ മുൻൈകയെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. തകർന്ന റോഡ് നന്നാക്കുക, അങ്ങാടിയിൽ വേനലിൽ വ്യാപാരികളും തൊഴിലാളികളും ചേർന്നിടുന്ന താൽക്കാലിക മേൽക്കൂരക്ക് പകരം സ്ഥിരം മേൽക്കൂര പണിത് അതിൽനിന്ന് സൗരോർജം ഉൽപാദിപ്പിക്കുക എന്നിവയടക്കമുള്ള പദ്ധതിയാണ് തൊഴിലാളികൾ തയാറാക്കിയത്. കോഴിക്കോട് സൗത് ഏരിയ ഹെഡ്ലോഡ് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) കുറ്റിച്ചിറ ഒാഫിസിൽ ചേർന്ന ജനറൽ ബോഡിയിൽ യൂനിയൻ ഏരിയ സെക്രട്ടറി സി. കുഞ്ഞാദുക്കോയ അന്തരിച്ച തൊഴിലാളിനേതാവ് പി.ടി. രാജ​െൻറ ഫോേട്ടാ അനാച്ഛാദനം ചെയ്തു. കെ.വി. കരീം അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ, കെ. ഉണ്ണി എന്നിവർ സംസാരിച്ചു. കെ.ടി. രാജീവൻ സ്വാഗതം പറഞ്ഞു. ab 6 വലിയങ്ങാടി ab 7 വലിയങ്ങാടിയിൽ പണി പൂർത്തിയായ ടോയ്ലറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.