കോഴിക്കോട്: കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാറിെൻറ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. കോഴിക്കോട് പുതിയസ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എം. മുരളീധരൻ, കെ.ജി.ഒ.എ ജില്ലപ്രസിഡൻറ് പി.പി. സുധാകരൻ, കെ.എസ്.ടി.എ ജില്ലസെക്രട്ടറി എം.കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു. വടകരയിൽ നടന്ന ധർണ എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല ട്രഷറർ കെ.എം. സത്യൻ, പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കോടതിവിധിക്ക് കാരണം തിരിമറി കോഴിക്കോട്: ഹയർ സെക്കൻഡറി അധ്യാപകസംഘടനകളോട് കൂടിയാലോചിച്ചതിന് വിഭിന്നമായി ട്രാൻസ്ഫർ മാനദണ്ഡത്തിൽ റവന്യൂ ജില്ലക്ക് പകരം വിദ്യാഭ്യാസജില്ല തിരുകിക്കയറ്റിയതിെൻറ അനന്തരഫലമാണ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കോടതിവിധിയെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ട്രാൻസ്ഫർ മാനദണ്ഡങ്ങൾ പുതുക്കി വരുന്ന അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് അർഹരായവരെ ഉൾപ്പെടുത്തി ട്രാൻസ്ഫർ നടത്തണമെന്ന് അസോസിയേഷൻ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിജയൻ കാഞ്ഞിരങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെ. സേനാജ്, കെ.വി. ഷിബു, കെ.എ. അഫ്സൽ, കെ.പി. അനിൽകുമാർ, കെ. രഞ്ജിത്ത്, പി. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.