ചേന്ദമംഗലൂർ: പുൽപറമ്പ് ചന്ദ്രൻ തൊടികയിൽ എസ്.ഡി.പി.ഐ നിർമിച്ച ഉദ്ഘാടനം ചെയ്തു. പാത്തുമ്മ പനങ്ങോട്ടുമ്മൽ സൗജന്യമായി വിട്ടു തന്ന ഒന്നര സെൻറ് സ്ഥലത്ത് നാല് ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ, പോപുലർ ഫ്രണ്ട് സംസ്ഥാനസമിതിയംഗം നൂറുൽ അമീൻ എന്നിവർ ചേർന്ന് പദ്ധതി നാടിന് സമർപ്പിച്ചു. എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി സലീം കാരാടി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ, കെ.പി.അഹമ്മദ്കുട്ടി, ടി.ഉണ്ണിമോയി, നാസർ സെഞ്ച്വറി, മുനീർ താന്നിക്കണ്ടി എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐ ചേന്ദമംഗലൂർ ബ്രാഞ്ച് പ്രസിഡൻറ് ബഷീർ അമ്പലത്തിങ്ങൽ സ്വാഗതവും സെക്രട്ടറി ടി.പി. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.