സാമ്പത്തികസംവരണം എതിര്‍ക്കണം ^എസ്.ഡി.പി.ഐ

സാമ്പത്തികസംവരണം എതിര്‍ക്കണം -എസ്.ഡി.പി.ഐ കോഴിക്കോട്: മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാമ്പത്തികസംവരണം എതിര്‍ക്കപ്പെടേണ്ടതുതന്നെയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാര്‍. എസ്.ഡി.പി.ഐ സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ഭാഗമായി കോഴിക്കോട്ട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. അംബേദ്കര്‍ ധര്‍മ പരിപാലന സംഘം (എ.ഡി.പി. എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ നെല്ലിക്കുന്ന്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല പ്രസിഡൻറ് കെ.കെ. കബീര്‍, സോഷ്യല്‍ െഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്.ഡി.ടി.യു) ജില്ല പ്രസിഡൻറ് കബീര്‍ തിക്കോടി, വിമണ്‍ ഇന്ത്യ മൂവ്‌മ​െൻറ് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. ഫൗസിയ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലകമ്മിറ്റി അംഗം യാസിം മുഹമ്മദ്, എസ്.ഡി.പി.ഐ ജില്ലപ്രസിഡൻറ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, വൈസ് പ്രസിഡൻറ് എൻജിനീയര്‍ എം.എ. സലീം, ജില്ല കമ്മിറ്റി അംഗം റസാഖ് കാരന്തൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ജില്ല സെക്രട്ടറി സലീം കാരാടി, ജില്ല കമ്മിറ്റി അംഗങ്ങളായ എം. അഹമ്മദ്, ഇ. നാസര്‍, ഫിര്‍ഷാദ് കമ്പിളിപറമ്പ്, വി.എ. മജീദ്, ഇ.കെ. മുഹമ്മദ്, അബ്ദുല്‍ ഖയ്യൂം, വി. കുഞ്ഞമ്മദ്, മാകൂല്‍ റസാഖ്, റഫീഖ് മത്തത്ത്, റഊഫ് കുറ്റിച്ചിറ, സാദിഖ് കല്ലടകണ്ടി, വാഹിദ് ചെറുവറ്റ, എന്‍. അബ്ദുല്ല, ഗഫൂര്‍ വെള്ളയില്‍, കെ. ജലീല്‍ സഖാഫി, റഷീദ് പൊറ്റമ്മല്‍, ഹുസൈന്‍ മണക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.