ഗെയിൽ ഉപരോധ സമരം: വാഹനങ്ങളുടെ പരിശോധനയും തിരിച്ചുവിടലും വിദ്യാർഥികളെ വലച്ചു

മുക്കം: ഗെയിൽ പദ്ധതിക്കെതിരെ സമരസമിതിയുടെ ഉപരോധത്തെ തുടർന്ന് പൊലീസ് വാഹനങ്ങളുടെ പരിശോധന ശക്തമാക്കിയത് പരീക്ഷക്ക് പോകേണ്ട വിദ്യാർഥികളെ വലച്ചു. മുക്കം, കൊടിയത്തൂർ, ചെറുവാടി, ആനയാംകുന്ന് തുടങ്ങിയ മേഖലകളിലെ വിദ്യാലയങ്ങളിൽ അർധവാർഷിക പരീക്ഷക്ക് പോകേണ്ട വിദ്യാർഥികൾക്കാണ് വാഹനങ്ങൾ തടഞ്ഞിട്ടത് വിനയായത്. ഏതാനും കുട്ടികളെ സമരക്കാർതന്നെ ഒാട്ടോറിക്ഷകളിൽ കയറ്റിവിട്ടു. അരീക്കോട്--മുക്കം സംസ്ഥാന പാതയിൽ ഒരു മണിക്കൂർ വാഹന ഗതാഗതം സ്തംഭിച്ചു. എരഞ്ഞിമാവ്, കല്ലായ്, കുറ്റൂളി, കള്ളൻതോട്, ഗോതമ്പ് റോഡ്, കൊടിയത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കൊടിയത്തൂർ മാട്ടുമുറിയിൽ മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനത്തെയും പൊലീസ് വെറുതെവിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.