ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി ശിൽപശാല

കോഴിക്കോട്: ജില്ലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ അവതരണ ശിൽപശാല സംഘടിപ്പിച്ചു. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, പരിസ്ഥിതി കാലാവസ്ഥ വ്യതിയാനം, വനവികസനം, വ്യവസായം, വാണിജ്യം, പട്ടികജാതി-പട്ടികവർഗ വികസനം, ആരോഗ്യം, കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, കായികം, യുവജനകാര്യം, ഉൗർജം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ഡെപ്യൂട്ടി മേയർ മീര ദർശക്, കലക്ടർ യു.വി. ജോസ്, സ്റ്റേറ്റ് വീവേഴ്സ് ഗ്രൂപ് പ്രതിനിധികളായ ടി. ഗംഗാധരൻ, പി.സി. രവീന്ദ്രനാഥ്, ജില്ല ആസൂത്രണ സമിതി അംഗം പ്രഫ. പി.ടി അബ്ദുൽ ലത്തീഫ്, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, കെ.സി. ഫിലിപ്പ്, പി. ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.