കോഴിക്കോട്: ഭക്ഷ്യഭദ്രത നിയമത്തിെൻറ ഭാഗമായി വടകര താലൂക്കിലെ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് കാര്യാലയത്തിൽ മുൻഗണന കാർഡാക്കി മാറ്റി ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷകളിലുള്ള പരിശോധന ഡിസംബർ 21ന് വടകര താലൂക്ക് സപ്ലൈ ഓഫിസിൽ നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അപേക്ഷകർ നിശ്ചിത ദിവസം 10.30നും 3.30 നും ഇടയിൽ ആവശ്യമായ രേഖകളും പഴയതും പുതിയതുമായ റേഷൻ കാർഡുകളും സഹിതം എത്തണം. പ്രവേശന പരീക്ഷ കോഴിക്കോട്: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് (സി.സി.എം.വൈ) ൽ പി.എസ്.സി/എസ്.എസ്.സി പരീക്ഷകൾക്കുള്ള വിവിധ സൗജന്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകൾ ഡിസംബർ 21, 24 തീയതികളിൽ പുതിയറയിലെ സെൻററിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ നൽകിയവർ ഹാൾടിക്കറ്റ് സഹിതം രാവിലെ 10.30ന് മുമ്പായി എത്തണം. അക്ഷയ കേന്ദ്രം ഓൺലൈൻ പരീക്ഷ ഡിസംബർ 29ന് കോഴിക്കോട്: ജില്ലയിലെ പുതുതായി അനുവദിച്ച ആറ് മേഖലകളിലേക്ക് (അരയിടത്തുപാലം, മായനാട്, കുറ്റിച്ചിറ, പന്നിയങ്കര, മുതലക്കുളം, ഇരിങ്ങൽ) അക്ഷയ കേന്ദ്രങ്ങൾക്കായി അപേക്ഷിച്ചവർക്കുള്ള ഓൺലൈൻ പരീക്ഷ ഡിസംബർ 29ന് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ കെൽേട്രാൺ നോളജ് സെൻററിൽ നടക്കും. ഹാൾടിക്കറ്റ്, അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസത്തിൽ അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഡിസംബർ 27 ന് അഞ്ചിന് മുമ്പായി അക്ഷയ ജില്ല േപ്രാജക്ട് ഓഫിസിൽ നേരിട്ട് എത്തണം. അപേക്ഷകർ നിശ്ചിതസമയത്ത് ഹാൾടിക്കറ്റും ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖയുമായി പരീക്ഷഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ല േപ്രാജക്ട് മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.