കോഴിക്കോട്: മത്സ്യമേഖലെയ കണ്ണീർ കുടിപ്പിച്ച് ഒാഖി ചുഴലിക്കാറ്റു കടന്നുപോയിട്ട് ഇരുപതുദിവസമായെങ്കിലും മേഖലയുടെ ദുരിതം വിെട്ടാഴിയുന്നില്ല. മീൻവില കുത്തനെ കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്തതാണ് തൊഴിലാളികൾക്ക് ദുരിതമായത്. ദുരിതക്കാറ്റിനുശേഷം മീനുകൾ ഭക്ഷ്യയോഗ്യമല്ല എന്ന കുപ്രചാരണം വ്യാപകമായി നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. ബോട്ട് തകർന്നും മറ്റും കടലിൽ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ മീനുകൾ ഭക്ഷിക്കുന്നതായിട്ടാണ് സന്ദേശം പരക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണങ്ങൾ വഴി ജില്ലയിലെ മത്സ്യകച്ചവടത്തിൽ വൻ കുറവാണ് സംഭവിക്കുന്നത്. നേരത്തേയുണ്ടായ കച്ചവടത്തിെൻറ നാലിലൊന്നാണ് ഇപ്പോൾ നടക്കുന്നെതന്ന് മത്സ്യ മൊത്തവ്യാപാരരംഗത്തുള്ളവർ പറഞ്ഞു. ചാലിയം, ബേപ്പൂർ, പുതിയാപ്പ, െകായിലാണ്ടി, ചോമ്പാൽ ഭാഗങ്ങളിൽ നിന്നാണ് പ്രധാനമായും മത്സ്യബന്ധനത്തിന് പോകുന്നത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അയക്കൂറ, ചെമ്മീൻ എന്നിവയടക്കം വില പകുതിയായി കുറഞ്ഞു. വലിയ മീനുകൾ ചെലവാകുന്നില്ലെന്ന് വിതരണക്കാർ പറയുന്നു. 100 രൂപക്കുമുകളിൽ വിലയുണ്ടായിരുന്ന മത്തി ഇപ്പോൾ 40ഉം 50ഉം രൂപക്കാണ് വിൽക്കുന്നത്. പാർട്ടികൾക്കും പരിപാടികൾക്കും മറ്റും മത്സ്യങ്ങൾ മൊത്തമായി ഒാർഡർചെയ്യുന്നവരുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. 500നുമുകളിൽ വിലയുണ്ടായിരുന്ന അയക്കൂറ 300 രൂപക്കാണ് െകായിലാണ്ടി ഭാഗങ്ങളിൽ വിൽക്കുന്നത്. മീൻ വിലകുറഞ്ഞിട്ടും മത്സ്യം വാങ്ങാൻ ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ഒാഖി ചുഴലിക്കാറ്റിനുശേഷം ഏതാണ്ടെല്ലാ വള്ളങ്ങളും കടലിൽ പോയിത്തുടങ്ങിയതായി ഇൗ രംഗത്തുള്ളവർ പറഞ്ഞു. ലഭിക്കുന്ന മീനുകളിൽ ചെറിയ അളവുമാത്രമാണ് മാർക്കറ്റിലേക്കും മറ്റും കൊണ്ടുപോകുന്നത്. ബാക്കിയുള്ളവ തമിഴ്നാട്, കർണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയും മറ്റാവശ്യങ്ങൾക്കായി കൊണ്ടുപോകുകയും ചെയ്യും. അതേസമയം, കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ഒാഖിദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ മൃതദേഹങ്ങൾ മത്സ്യങ്ങൾ ഭക്ഷിച്ചതായി പരാമർശമില്ല. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം സംബന്ധിച്ച് ആരോഗ്യവകുപ്പും ഫിഷറീസ് വകുപ്പും ഇടപെടണമെന്നും തെറ്റിദ്ധാരണ നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഒാൾകേരള ഫിഷ് മെർച്ചൻറ്സ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.