ജീവനക്കാർക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാഷിസം -സെറ്റോ കോഴിക്കോട്: ഇടതുസർക്കാർ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം നടത്തുകയാണെന്നും അതിെൻറ പ്രതിഫലനമാണ് സെറ്റോ നേതാക്കളുടെയും പ്രവർത്തകരുടെയും സസ്പെൻഷൻ എന്നും സെറ്റോ ചെയർമാൻ എൻ. രവികുമാർ. െസറ്റോ ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലചെയർമാൻ എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെറ്റോ ജനറൽ കൺവീനർ പി. ഹരിഗോവിനദൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗൈനസേഷൻസ് നേതാക്കളായ എ.കെ. അബ്ദുസമദ്, പി. ഉണ്ണികൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, ജില്ല കൺവീനർ എൻ. ശ്യാംകുമാർ, കെ. അനിൽകുമാർ, പി. രാമചന്ദ്രൻ, വിജയൻ കാഞ്ഞിരാട്ട്, എം.കെ. മനോജ്കുമാർ, ഇ. പ്രദീപ്കുമാർ, വി.ജി. ജയപ്രകാശ്, പി. വിനയൻ, എം.ടി. മധു, കെ. വിനോദ്കുമാർ, ശശികുമാർ കാവാട്ട്, പി.കെ. അരവിന്ദൻ, കെ.എ. അഫ്സൽ, അരുൺ തോമസ്, ഇ. ഷമിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.