സാ​േങ്കതികവിദ്യയിലൂടെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രാദേശികപ്രതിരോധം തീർക്കണ​ം ^എം. മുകുന്ദൻ

സാേങ്കതികവിദ്യയിലൂടെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രാദേശികപ്രതിരോധം തീർക്കണം -എം. മുകുന്ദൻ കോഴിക്കോട്: സാേങ്കതികവിദ്യയിലൂടെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രാദേശികമായ പ്രതിരോധം തീർക്കണെമന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ആധാർ കാർഡും പേ ടിഎമ്മും ഡിജിറ്റൽ പണവുമടക്കമുള്ള സാേങ്കതികവിദ്യയാണ് നമ്മുടെ പ്രധാനശത്രുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സാംസ്കാരികവേദിയുെട ഏഴാം വാർഷികാഘോഷം ഉദ്ഘാടനവും പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണപ്രഭാഷണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ നിശ്ശബ്ദരാക്കാൻ ഭരണകൂടം ആധാർകാർഡിനെ ഉപേയാഗിക്കുകയാണ്. സാേങ്കതിക വിദ്യകൾ സംവാദങ്ങളെ ഇല്ലാതാക്കുകയാണ്. വിയറ്റ്നാം അമേരിക്കയെ പ്രതിരോധിച്ചത് മാതൃകയാക്കണം. അരിഭക്ഷണത്തെയും ഭാഷയെയും സംരക്ഷിക്കണമെന്നും മുകുന്ദൻ പറഞ്ഞു. പുനത്തിലി​െൻറ നോവലുകളിൽ പ്രാദേശികപ്രതിരോധത്തി​െൻറ നിരവധി കൈവഴികളുണ്ടെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. കോഴിക്കോട് സാംസ്കാരികവേദി പ്രസിഡൻറ് എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി െക.വി. ശശി സ്വാഗതവും വിജീഷ് കുമാർ നന്ദിയും പറഞ്ഞു. 'അടുക്കളയിൽ നിന്ന് അടർക്കളത്തിലേക്ക്' എന്ന പുസ്തകത്തി​െൻറ പ്രകാശനം കരിവെള്ളൂർ മുരളി നിർവഹിച്ചു. സി.എസ്. മീനാക്ഷി ഏറ്റുവാങ്ങി. ടി.വി. സുനീത, വി.പി. സുഹറ, ഹേമന്ത്കുമാർ, ഗുലാബ്ജാൻ എന്നിവർ സംസാരിച്ചു. 'പുത്തികൈപൂവ്' നാടകവും ബാവുൽ സംഗീതവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.