ഇംഹാൻസിൽ ബ്രീഫ് സൈക്കോതെറപ്പി അന്താരാഷ്​ട്ര കോൺഫറൻസ്

കോഴിക്കോട്: ഇംഹാൻസിൽ ഹ്രസ്വ മനഃശാസ്ത്രചികിത്സ (ബ്രീഫ് സൈക്കോതെറപ്പി) അന്താരാഷ്ട്ര കോൺഫറൻസ് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 21 മുതൽ 23 വരെയാണ് പരിപാടി. 21ന് രാവിലെ കാലിക്കറ്റ് യൂനിവേഴ്സിറ്റി വി.സി കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. മാനസികാരോഗ്യചികിത്സരംഗത്ത് ചുരുങ്ങിയ സമയംകൊണ്ട് മെച്ചപ്പെട്ട തെറപ്പി നൽകുക എന്നതാണ് നവീന ചികിത്സാരീതിയായ സൊല്യൂഷൻ ഫോക്കസ് ബ്രീഫ് തെറപ്പി ലക്ഷ്യംവെക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ കോൺഫറൻസ് നടക്കുന്നത്. അസോസിയേഷൻ ഫോർ സൊല്യൂഷൻ ഫോക്കസ്ഡ് പ്രാക്ടീസസ് ഇന്ത്യയുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺഫറൻസിൽ യു.എസ്.എ, ഫിൻലൻഡ്, നെതർലൻഡ്സ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ നേതൃത്വം നൽകും. ഡോ. ആർനോഡ് ഹ്യൂബേഴ്സ്, ഡോ. ഫ്രാൻസിസ് ഹ്യൂബർ, ഡോ. ബെൻ ഫെർമാൻ, ഡോ. മൈക്കിൾ ഡ്യൂറാൻറ്, എലിയറ്റ് ഇ. കോണി എന്നിവർ ശിൽപശാലകൾ നയിക്കും. ഇംഹാൻസിലെ വിവിധ കോഴ്സുകളുടെ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുന്നതി‍​െൻറ ഭാഗമായാണ് കോൺഫറൻസ് നടത്തുന്നതെന്ന് ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. കെ. ജസീം, ഡോ. സലാം, ഡോ. അശോക് കുമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.