ബേപ്പൂർ: വെള്ളിയാഴ്ച രാവിലെ ഉൾക്കടലിൽ ചരക്കുമായി മുങ്ങിയ ഉരുവിലെ എട്ട് ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിെൻറ കപ്പലിൽ ആന്ത്രോത്ത് ദ്വീപിലെത്തിച്ചു. ഉരുവിെൻറ തണ്ടേൽ (സ്രാങ്ക്) തമിഴ്നാട് കടലൂർ സ്വദേശി വൈദ്യനാഥൻ (38), ആർ. സുരേഷ് (30), സി. ലോകനാഥൻ (60), പുതുച്ചേരി സ്വദേശി നാഗവേലു (18), ഗുജറാത്ത് ജാംനഗർ ജില്ലയിലെ ജാംസലിയ സ്വദേശികളായ സലാം മമ്മ തമ്മത് (53), സിദ്ദീഖ് അബ്ദുൽ മോദി (38), ബിലാൽ മുഹമ്മദ് (41) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബേപ്പൂരിലേക്ക് പുറപ്പെടുന്ന ആദ്യ യാത്രാ കപ്പലിൽ ഇവർ തിരികെയെത്തുമെന്നാണ് വിവരം. ബേപ്പൂർ തുറമുഖത്തുനിന്ന് ബുധനാഴ്ച പുറപ്പെട്ട ഉരു 40 നോട്ടിക്കൽ മൈൽ അകലെ എലി കൽപേനി ഭാഗത്തുവെച്ച് കൊടുങ്കാറ്റിലും കടൽക്ഷോഭത്തിലും അകപ്പെടുകയായിരുന്നു. ആഞ്ഞടിച്ച തിരമാലകളിൽ ഉരുവിനകത്തേക്ക് വെള്ളം കയറിയപ്പോൾ എൻജിൻ നിശ്ചലമായി. ഉരു മുങ്ങുമെന്ന് ഉറപ്പായതോടെ ജീവനക്കാർ രക്ഷപ്പെടാനായി ഉരുവിനകത്തുള്ള ചെറുതോണി കടലിലേക്കിറക്കി. ഈ സമയം ഇതുവഴി നാലോളം കപ്പലുകൾ കടന്നുപോയെങ്കിലും അപകടത്തിലാണെന്ന് അറിയിച്ചിട്ടും സഹായത്തിനെത്തിയില്ലെന്ന് തണ്ടേൽ സി. വിശ്വനാഥൻ പറഞ്ഞു. ജീവൻ അപകടത്തിലാണെന്ന് ഉറപ്പിച്ച സമയം ഇതു വഴി വന്ന 'ഈസ്റ്റം നോർവഫ്സ്' എന്ന സിംഗപ്പൂർ കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഉൾക്കടലിൽ ഉരു അപകടത്തിലാണെന്ന് ഇന്ത്യൻ നാവിക സേനയുടെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കപ്പൽ ഇവരുടെ രക്ഷക്കെത്തിയതെന്നാണ് വിവരം. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ബേപ്പൂർ തുറമുഖത്ത് അനിശ്ചിതമായി നിർത്തിയിട്ട ശേഷമാണ് ബുധനാഴ്ച ഉരു ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ടത്. നിർമാണ സാമഗ്രികൾ, പച്ചക്കറി, കന്നുകാലികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവയുൾപ്പെടെ 40 - ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങളാണ് ഉരുവിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.