കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബി.ജെ.പിയാക്കി' എന്ന പേരിലുള്ള ആത്മകഥ പ്രകാശനം ചെയ്തു. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ ഡോ.എം.ജി.എസ്. നാരായണൻ മുൻ എം.എൽ.എ കെ. മുഹമ്മദലിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. കോൺഗ്രസിലെ ഗ്രൂപ്കളികളെക്കുറിച്ചും പാർട്ടിയിലെ പ്രമുഖരുടെ സ്വാർഥ താൽപര്യങ്ങളെക്കുറിച്ചും കടുത്ത വിമർശനവുമായാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ പബ്ലിക്കേഷൻസ് ആണ് 185 പേജുള്ള ആത്മകഥ പുറത്തിറക്കിയത്. പ്രകാശനചടങ്ങിൽ പി.എസ്. ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. പൂർണ പബ്ലിക്കേഷൻസ് ഉടമ എൻ.ഇ. ബാലകൃഷ്ണ മാരാർ, ടി.പി മമ്മു, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, ദിജി ചാലപ്പുറം എന്നിവർ സംസാരിച്ചു. എൻ.ഇ. മനോഹർ സ്വാഗതവും ടി.കെ. സതീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.