ചുമട്ടുതൊഴിലാളി ഓർഡിനൻസ് പിൻവലിക്കണം -എസ്.ടി.യു കോഴിക്കോട്: കേരളത്തെ നിക്ഷേപസൗഹൃദസംസ്ഥാനമാക്കുന്നതിെൻറ പേരിൽ കയറ്റിറക്ക് ജോലിയുമായി ബന്ധപ്പെടുത്തി സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് തൊഴിലാളിവിരുദ്ധമാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ജനുവരി മൂന്നിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. റത്തുല്ല റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.